കറുകച്ചാലിൽ യുവതി കാറിടിച്ച് കൊല്ലപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമെന്ന് സംശയം. വെട്ടിക്കാവുങ്കൽ പൂവൻപാറയിൽ വാടകയ്ക്കു താമസിക്കുന്ന കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു കൃഷ്ണന്റെ(36) മരണമാണ് പൊലീസ് കൊലപാതകമെന്ന് സംശയിക്കുന്നത്. ......
കോട്ടയം : മൂലവട്ടം പുന്നക്കൽചുങ്കം കടവിൽ തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
കോട്ടയം മാങ്ങാനം സ്വദേശിയാണ് അപകടത്തിൽപെട്ടത്. ഇദ്ദേഹം ഈ ഭാഗത്ത് എത്തി സവാരിക്ക് ശേഷം തിരികെ പോവുകയായിരുന്നു.
വഴി നിശ്ചയമില്ലാതിരുന്നതിനാൽ അമിതവേഗതയിൽ ഈ ഭാഗത്ത് എത്തിയപ്പോൾ കൊടൂരാറ്റിലേക്ക് നിയന്ത്രണം തെറ്റി പതിക്കുകയായിരുന്നു.
സംരക്ഷണ കവചങ്ങളൊന്നും ഈ ഭാഗത്ത് ഇല്ലാതിരുന്നതും ഓട്ടോറിക്ഷ ആറ്റിലേക്ക് വീഴാൻ കാരണമാണ്.
പോള നിറഞ്ഞ ആറിൻ്റെ ഭാഗത്താണ് ഓട്ടോറിക്ഷ വീണത്.
തുടർന്ന് പൂർണ്ണമായും മുങ്ങിപ്പോയ ഓട്ടോറിക്ഷയിൽ നിന്നാണ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ശബ്ദം കേട്ട് നാട്ടുകാരും ഓടിയെത്തി. ......
കോട്ടയം: കാമുകനെ വീട്ടിൽ വിളിച്ചുവരുത്തി കൊന്ന് കഷണങ്ങളാക്കി ചാക്കിൽകെട്ടി തള്ളിയ കേസിൽ യുവതിയും ഭർത്താവും കുറ്റക്കാരെന്ന് കോടതി. പയ്യപ്പാടി മലകുന്നം പുന്നാപറമ്പിൽ സന്തോഷി (34)നെ കൊലപ്പെടുത്തിയ കേസിലാണ് കോട്ടയം മുട്ടമ്പലം വെട്ടിമറ്റം വീട്ടിൽ എം.ആർ. ......
കോട്ടയം : മൂന്നാറിൽ റിസോർട്ട് നടത്തുന്ന താഴത്തങ്ങാടി സ്വദേശിയിൽ നിന്നാണ് 20 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. താഴത്തങ്ങാടി കല്ലുപുരയ്ക്കൽ അജയ് മാത്യു (30)വിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സംഘം പിടികൂടിയത്.
തായ്ലൻഡിലും മലേഷ്യയിലും അടക്കം വിൽപ്പന നടത്തുന്ന വീര്യം കൂടിയ ഇനം കഞ്ചാവാണ് ഹൈബ്രിഡ് കഞ്ചാവ്. ......
പൗരസ്ത്യ ജോർജിയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി.ഗീവറു ഗീസ് സഹദായുടെ രക്തസാക്ഷിദിനമായ ഏപ്രിൽ 23 മുതൽ മെയ് 23 വരെ സഹദാ സാന്നിദ്ധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഏപ്രിൽ 28-ന് ആണ് കൊടിയേറ്റ്. രണ്ട് കൊടിമരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ സവിശേഷതയാണ്. . വൈകുന്നേരം 5 മണിക്ക് വികാരി റവ.ഫാ.ഡോ. ......
കോട്ടയത്തെ ദമ്പതികളുടെ മരണത്തിൽ അടിമുടി ദുരൂഹത. വീട്ടിൽ നിന്നും സ്വർണവും പണവുമൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.......
ദമ്പതികൾ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. കോട്ടയം തിരുവാതിൽക്കലിലാണ് സംഭവം.......
മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയായ ജിസ്മോൾ തോമസ്, മക്കളായ നോഹ(5), നോറ(2) എന്നിവരുടെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. ജിസ്മോളുടെ നാടായ പാലാ പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലിൽ ചെറുകര സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിലാണ് മൂന്നുപേരെയും സംസ്കരിക്കുക. ......
ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ നിറത്തിന്റെയും പണത്തിന്റെയും പേരിൽ പീഡനം നേരിട്ടിരുന്നുവെന്ന് വെളിപ്പെടുത്തൽ. ജിസ്മോളുടെ സഹോദരൻ ജിറ്റു തോമസാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ......
മുത്തോലി പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ജിസ്മോൾ മക്കളുമായി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ജിസ്മോൾ ഭർത്താവിന്റെ വീട്ടിൽ പീഡനങ്ങൾക്കിരയായി എന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ......